'മക്കളുടെ വിവാഹത്തില്‍ പങ്കെടുക്കണം'; പിതാവിന്റെ ആഗ്രഹം സാധിച്ചു, ഐസിയു വിവാഹവേദിയായി

  • 16/06/2024

മക്കളുടെ വിവാഹത്തില്‍ പങ്കെടുക്കണമെന്ന രോഗിയായ പിതാവിന്റെ ആഗ്രഹം നടത്തിക്കൊടുത്ത് ഡോക്ടർമാർ‌. പിതാവിന്റെ അഭ്യർഥന മാനിച്ച്‌ ഐസിയു വിവാഹവേദിയായി. ലഖ്‌നൗവിലെ ഇറ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. കടുത്ത നെഞ്ചുവേദനയെ തുടർന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന പിതാവിൻ്റെ അഭ്യർത്ഥന മാനിച്ചാണ് രണ്ട് പെണ്‍മക്കളുടെ വിവാഹത്തിന് ആശുപത്രി അധികൃതർ സമ്മതിച്ചത്. പെണ്‍മക്കളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ ഡിസ്ചാർജ് ചെയ്യാനാകില്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെയാണ് വിവാഹം ഐസിയുവിലാക്കിയത്.

51 കാരനായ സയ്യിദ് ജുനൈദ് ഇഖ്ബാലിനെയാണ് നെഞ്ചുവേദനയെ തുടർന്ന് രണ്ടാഴ്ച മുമ്ബ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. തൻ്റെ രണ്ട് പെണ്‍മക്കളായ തൻവിലയുടെയും ദർകശൻ്റെയും വിവാഹം ജൂണ്‍ 22 ന് മുംബൈയില്‍ വലിയ ചടങ്ങില്‍ നടത്താൻ തീരുമാവിച്ചിരുന്നു.

എന്നാല്‍ ഇഖ്ബാലിന് പെട്ടെന്ന് അസുഖം ബാധിച്ചതോടെ വിവാഹച്ചടങ്ങ് പ്രതിസന്ധിയിലായി. വിവാഹത്തില്‍ പങ്കെടുക്കാൻ ഡിസ്ചാർജ് ചെയ്യണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടെങ്കിലും ഡോക്ടർമാർ വിസ്സമ്മതിച്ചു. നെഞ്ചില്‍ അണുബാധയുണ്ടെന്നും രോഗം ഗുരുതരമാകുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നല്‍കി. എങ്ങനെയെങ്കിലും മക്കളുടെ നിക്കാഹെങ്കിലും തന്റെ സാന്നിധ്യത്തില്‍ വേണമെന്ന് അഭ്യർഥിച്ചു.

Related News