അപ്പാർട്ട്മെൻ്റ് കെട്ടിടങ്ങൾക്ക് മുന്നിൽ ഉപയോഗശൂന്യമായ വസ്തുക്കൾ തള്ളരുത്; മുന്നറിയിപ്പ്

  • 16/06/2024


കുവൈത്ത് സിറ്റി: പഴയ ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള ഉപയോഗിക്കാത്ത വസ്തുക്കൾ അവരുടെ അപ്പാർട്ട്മെൻ്റ് കെട്ടിടങ്ങൾക്ക് മുന്നിൽ വലിച്ചെറിയരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. മുനിസിപ്പൽ നിയമം അനുസരിച്ച് നിയമലംഘകർക്ക് പിഴ ചുമത്തുമെന്ന് കുവൈത്ത് മുനസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. അൽ അഹമ്മദി ഗവർണറേറ്റിലെ അൽ മംഗഫ് ഏരിയയിൽ അടുത്തിടെ ഒരു അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ തീപിടിത്തം ഉണ്ടാവുകയും 49 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗവർണറേറ്റിലുടനീളം 64 ടണ്ണിലധികം പഴയ ഫർണിച്ചറുകൾ നീക്കം ചെയ്തതായി മുനിസിപ്പാലിറ്റി അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രാജ്യവ്യാപകമായി നിക്ഷേപ, വാണിജ്യ മേഖലകളിൽ മുനിസിപ്പൽ ടീമുകൾ കുറഞ്ഞത് 568 ടൺ സ്‌ക്രാപ്പ് ചെയ്‌ത സാധനങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Related News