അച്ഛൻ മരിച്ചതറിയാതെ ഇപ്പോഴും സന്ദേശങ്ങള്‍ അയച്ചുകൊണ്ടിക്കുന്ന മകൻ. സൈനികനായിരുന്ന കേണല്‍ മൻപ്രീത് സിംഗിൻ്റെ നമ്ബറിലേക്കാണ് ഏഴുവയസ്സുകാരൻ ഇപ്പോഴും നിരന്തരം ശബ്ദ സന്ദേശം അയച്ചുകൊണ്ടിരിക്കുന്നത്.
അച്ഛൻ ഒരിക്കലും മടങ്ങിവരില്ലെന്ന സത്യം കബീറിന് മനസ്സിലായിട്ടില്ല. പാപ്പാ ബസ് ഏക് ബാർ ആ ജാവോ, ഫിർ മിഷൻ പെ ചലേ ജാനാ (പപ്പാ, ദയവായി മടങ്ങിവരൂ, അതിന് ശേഷം ജോലിക്ക് പോകാം) കബീർ ശബ്ദ സന്ദേശം അയച്ചു. കഴിഞ്ഞ വർഷം സെപ്തംബർ 13നാണ് ഗദൂല്‍ ഗ്രാമത്തിന് ചുറ്റുമുള്ള വനങ്ങളില്‍ ഭീകരരുമായുണ്ടായ വെടിവെപ്പില്‍ കേണല്‍ സിംഗ് വീരമൃത്യു വരിച്ചത്. മൻപ്രീതിയെക്കൂടാതെ, മേജർ ആഷിഷ് ധോഞ്ചക്, ജെ-കെ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹ്യൂമ്യൂണ്‍ ഭട്ട്, ശിപായി പർദീപ് സിംഗ് എന്നിവരും വീരമൃത്യു വരിച്ചു.
ഏറെ ജനകീയനായ ഉദ്യോഗസ്ഥനായിരുന്നു മൻപ്രീത് സിംഗെന്ന് ഭാര്യയും നാട്ടുകാരും പറയുന്നു. മന്‍പ്രീത് രണ്ട് ചിനാർ മരങ്ങള്‍ നട്ടുപിടിപ്പിച്ചതും അവരുടെ മക്കളായ കബീറിൻ്റെയും വാണിയുടെയും പേരിട്ടതും ഭാര്യ ജഗ്മീത് ഓർമിക്കുന്നു. ഈ മരങ്ങള്‍ വീണ്ടും കാണാൻ ഞങ്ങള്‍ 10 വർഷത്തിന് ശേഷം മടങ്ങിവരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ ഇപ്പോള്‍ അദ്ദേഹം കൂടെയില്ലെന്നും അക്കാര്യം ഉള്‍ക്കൊള്ളാൻ സാധിക്കുന്നില്ലെന്നും ജഗ്മീത് പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?