ജ്യോതിഷിയുടെ ഉപദേശം; 38 ദിവസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛൻ മുക്കിക്കൊലപ്പെടുത്തി

  • 17/06/2024

അന്ധവിശ്വാസം കാരണം പിഞ്ചുകുഞ്ഞിനെ മുത്തച്ഛൻ കൊലപ്പെടുത്തി. തമിഴ്നാട് അരിയല്ലൂരിലാണ് നടുക്കുന്ന സംഭവം. 38 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ്‌ കൊലപ്പെടുത്തിയത്. സംഭവത്തില്‍ മുത്തച്ഛൻ വീരമുത്തുവിനെ (58) പൊലീസ് അറസ്റ്റ് ചെയ്തു. ശുചിമുറിയില്‍ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു.

ചിത്തിര മാസത്തില്‍ ജനിച്ച കുഞ്ഞ് ജീവിച്ചിരിക്കുന്നത് കുടുംബത്തിന് ദോഷമാകുമെന്ന് കരുതിയാണ് കൊലയെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ജ്യോതിഷിയുടെ ഉപദേശപ്രകാരമാണ് കൊലപാതകമെന്നും ഇയാള്‍ സമ്മതിച്ചു. 

Related News