'സിറോമലബാര്‍ സഭാംഗം കേന്ദ്രമന്ത്രിയായത് ബിജെപിക്ക് കേരളത്തില്‍ ഗുണംചെയ്യും': ഫരീദാബാദ് ആര്‍ച്ച്‌ ബിഷപ്പ്

  • 18/06/2024

തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തില്‍ ക്രൈസ്തവ വോട്ടുകളും കാരണമായെന്ന് ആർച്ച്‌ ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു. സിറോ മലബാർ സഭയിലെ ഒരംഗം കേന്ദ്രമന്ത്രിസഭയില്‍ ഉള്ളത് ബിജെപിക്ക് കേരളത്തിലെ സ്വാധീനം വർദ്ധിപ്പിക്കും. ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ വിജയം പ്രതിഫലിക്കും.

മണിപ്പൂരില്‍ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായി. വ്യാപക അക്രമം നടന്നിട്ടും വിശദമായ അന്വേഷണം നടന്നിട്ടില്ല. മണിപ്പൂരില്‍ ഗോത്രവർഗ്ഗങ്ങള്‍ തമ്മിലാണ് പ്രശ്നം തുടങ്ങിയതെങ്കിലും പിന്നീട് മറ്റ് തലങ്ങളിലേക്കും വ്യാപിച്ചു. മാർപാപ്പ - മോദി കൂടിക്കാഴ്ച പ്രോത്സാഹനജനകമാണെന്നും അദ്ദേഹം പറഞ്ഞു.

മാർപാപ്പയുടെ ഇന്ത്യ സന്ദർശനത്തിനായി കാത്തിരിക്കുന്നുവെന്നും ഫരീദാബാദ് രൂപതാധ്യക്ഷൻ വ്യക്തമാക്കി. 

Related News