പ്രണയപ്പക; പട്ടാപ്പകല്‍ നടുറോഡില്‍ കാമുകിയെ സ്പാനര്‍ കൊണ്ട് തലയ്ക്കടിച്ചുകൊന്നു; കാഴ്ചക്കാരായി നാട്ടുകാര്‍; യുവാവ് അറസ്റ്റില്‍

  • 18/06/2024

മുംബൈയില്‍ പട്ടാപ്പകല്‍ യുവാവ് പെണ്‍സുഹൃത്തിനെ അതിക്രൂരമായി കൊലപ്പെടുത്തി. സ്പാനര്‍ കൊണ്ട് പതിനാലുതവണ യുവതിയുടെ തലയ്ക്കടിച്ചു. ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു ക്രൂരമായ കൊലപാതകം. പ്രണയപ്പകയാണ് കൊലപാതത്തിലേക്ക് നയിച്ചത്. 

ഇരുവരും തമ്മില്‍ ആറ് വര്‍ഷമായി പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. 29 കാരനായ രോഹിത് യാദവാണ് 20കാരിയായ ആരതിയെ നടുറോഡിലിട്ട് ക്രൂരമായി കൊലപ്പെടുത്തിയത്. ആരതി രാവിലെ ജോലിക്ക് പോകുന്നതിനിടെ പിറകില്‍ നിന്നെത്തിയ രോഹിത് സ്പാന്നര്‍ കൊണ്ട് യുവതിയുടെ തലയ്ക്കടിക്കുകയായിരുന്നു. റോഡില്‍ വീണ യുവതിയുടെ തലയില്‍ പതിനാല് തവണ സ്പാനര്‍ കൊണ്ട് അടിക്കുകയും ചെയ്തു. എന്തുകൊണ്ട് നീ എന്നോട് ഇങ്ങനെ ചെയ്‌തെന്ന് ചോദിച്ചായിരുന്നു മര്‍ദനം. 

Related News