'സംവരണം 50 ശതമാനത്തിനു മുകളില്‍ വേണ്ട'; ബിഹാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ഹൈക്കോടതി റദ്ദാക്കി

  • 20/06/2024

സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം അന്‍പതു ശതമാനത്തില്‍നിന്ന് 65 ശതമാനമായി ഉയര്‍ത്തി ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതി പട്‌ന ഹൈക്കോടതി അസാധുവാക്കി. സംവരണം അന്‍പതു ശതമാനത്തില്‍ കവിയരുതെന്ന സുപ്രീം കോടതി വിധിക്കു വിരുദ്ധമാണ് സര്‍ക്കാര്‍ നടപടിയെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്.

ജാതി സെന്‍സസിന്റെ അടിസ്ഥാനത്തിലാണ്, ദലിത്, പിന്നാക്ക വിഭാഗ, ഗോത്ര സംവരണം ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച്‌ കഴിഞ്ഞ വര്‍ഷം നവംബറില്‍ നിയമം കൊണ്ടുവരികയായിരുന്നു. 

''ഒരു വശത്ത്, രാജ്യത്തെ പൗരന്മാര്‍ സാക്ഷരരാണെന്ന് അവകാശപ്പെടുമ്ബോള്‍, മറുവശത്ത്, ഉത്തരവാദിത്തമുള്ള ആളുകള്‍ക്കിടയില്‍ സാക്ഷരത കുറവുള്ള അവസ്ഥയാണ്. അപ്പോള്‍ എന്താണ് സത്യം? ഇത് വ്യവസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയമാണ്, ഏതെങ്കിലും വ്യക്തിയുമായി ബന്ധപ്പെട്ടതല്ലെന്നും കോണ്‍ഗ്രസ് എംപി ജിതു പട്വാരിയുടെ മാധ്യമ ഉപദേഷ്ടാവ് മിശ്ര പറഞ്ഞു.

അതേസമയം സാവിത്രി ആദിവാസി സ്ത്രീയായതുകൊണ്ടാണ് ഇത്തരത്തില്‍ കോണ്‍ഗ്രസ് ആക്രമിക്കുന്നതെന്നും ആദിവാസി സ്ത്രീയുടെ വളര്‍ച്ച അംഗീകരിക്കാന്‍ കഴിയാത്തവരാണ് കോണ്‍ഗ്രസുകാരെന്നുമാണ് ബിജെപിയുടെ പ്രതികരണം.

Related News