ഫിസിക്സിന് 85 ശതമാനം മാര്‍ക്ക്, കെമിസ്ട്രിക്ക് 5 ശതമാനവും ചോദ്യപേപ്പര്‍ മുമ്ബേ ലഭിച്ച വിദ്യാര്‍ഥിയുടെ മാര്‍ക്ക് ലിസ്റ്

  • 20/06/2024

നീറ്റ് പരീക്ഷ വിവാദത്തിനിടെ ചോദ്യപേപ്പർ ചോർന്ന് കിട്ടിയ വിദ്യാർഥിയുടെ മാർക്ക് ലിസ്റ്റ് പുറത്ത്. നാല് വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റാണ് എൻഡിടിവിക്ക് ലഭിച്ചത്. ഇതില്‍ രണ്ട് മാർക്ക് ലിസ്റ്റുകള്‍ വിചിത്രമാണ്. സംഭവത്തില്‍ വിദ്യാർഥികളടക്കം അഞ്ച് പേർ അറസ്റ്റിലായി. അറസ്റ്റിലായവരില്‍ ഉള്‍പ്പെട്ട അനുരാഗ് യാദവ് എന്ന വിദ്യാർഥി, അമ്മാവൻ സിക്കന്ദറിന്റെ നിർദേശ പ്രകാരമാണ് കോട്ടയിലെ പരിശീലന കേന്ദ്രത്തില്‍ നിന്ന് സമസ്തിപൂരിലേക്ക് മടങ്ങിയതെന്ന് പൊലീസിനോട് പറഞ്ഞു. 

പരീക്ഷയുടെ തലേദിവസം രാത്രി തനിക്ക് ചില ചോദ്യങ്ങളും ഉത്തരങ്ങളും ലഭിച്ചതായി വിദ്യാർഥി പറഞ്ഞു. നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി നല്‍കിയ അനുരാഗിൻ്റെ സ്‌കോർകാർഡില്‍ 720-ല്‍ 185 മാർക്ക് നേടിയതായി കാണിക്കുന്നു. മൊത്തം ശരാശരി സ്‌കോർ 54.84 ആണെങ്കിലും ഓരോ വിഷയത്തിലും നേടിയ മാർക്കുകള്‍ പൊരുത്തക്കേട് വ്യക്തമാക്കുന്നു.

അനുരാഗ് ഫിസിക്‌സില്‍ 85.8 ശതമാനവും ബയോളജിയില്‍ 51 ശതമാനവും നേടി. എന്നാല്‍ രസതന്ത്രം 5 ശതമാനത്തില്‍ താഴെയാണ് മാർക്ക്. പരീക്ഷയ്ക്ക് ഒരു ദിവസം മുമ്ബ് തനിക്ക് ചോദ്യങ്ങള്‍ ലഭിച്ചുവെന്ന് അനുരാഗ് സമ്മതിച്ചിരുന്നു. രസതന്ത്ര ഉത്തരങ്ങള്‍ മനഃപാഠമാക്കാൻ വേണ്ടത്ര സമയം ലഭിച്ചില്ലെന്നാണ് ഈ മാർക്കുകള്‍ സൂചിപ്പിക്കുന്നത്. അനുരാഗിൻ്റെ അഖിലേന്ത്യാ റാങ്ക് 10,51,525 ഉം ഒബിസി റാങ്ക് 4,67,824 ഉം ആണ്. 

Related News