അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം റദ്ദാക്കണം; ആവശ്യവുമായി ദില്ലി ഹൈക്കോടതിയെ സമീപിച്ച്‌ ഇഡി

  • 20/06/2024

മദ്യനയ കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അനുവദിച്ച ജാമ്യം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയെ സമീപിച്ച്‌ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നടപടിക്കെതിരെ കെ‍ജ്രിവാളിന്റെ അഭിഭാഷകർ തടസഹർജി നല്‍കിയിട്ടുണ്ട്. ജാമ്യം ലഭിച്ച ദില്ലി മുഖ്യമന്ത്രി ഇന്ന് പുറത്തിറങ്ങും. ഉച്ചയോടെ തിഹാർ ജയിലിലെ നടപടികള്‍ പൂർത്തിയാക്കി കെജ്രിവാള്‍ പുറത്തിറങ്ങുമെന്ന് എഎപി നേതാക്കള്‍ അറിയിച്ചു.

അറസ്റ്റിലായി 91 ദിവസത്തിന് ശേഷമാണ് ദില്ലി മുഖ്യമന്ത്രിക്ക് ജാമ്യം ലഭിച്ചത്. പുറത്തിറങ്ങുന്ന കെജ്രിവാളിന് വൻ സ്വീകരണം നല്‍കാനൊരുങ്ങുകയാണ് എഎപി പ്രവർത്തകർ. കോടതി നടപടി സത്യത്തിന്റെ വിജയമാണെന്ന് എഎപി നേതാക്കള്‍ പ്രതികരിച്ചു. രാജ്യത്ത് ജനാധിപത്യം ശക്തിപ്പെടുമ്ബോഴാണ് കെജ്രിവാള്‍ പുറത്തിറങ്ങുന്നതെന്നും എഎപി, എംപി സഞ്ജയ് സിംഗ് പറഞ്ഞു.

Related News