പള്ളികളിൽ നമസ്‍കാരങ്ങൾ പരിമിതപ്പെടുത്തണം; അടിസ്ഥാനരഹിതമെന്ന് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം

  • 21/06/2024




കുവൈറ്റ് സിറ്റി :  അത്യാവശ്യ സന്ദർഭങ്ങളിൽ ദുഹ്ർ, അസർ നമസ്‌കാരങ്ങൾക്കായി മാത്രം പള്ളികളിൽ പ്രാർഥന പരിമിതപ്പെടുത്തുന്നത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കാര്യങ്ങൾ തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം വ്യക്തമാക്കി. 

വൈദുതി  ഊർജ ഉപഭോഗം യുക്തിസഹമാക്കാൻ താൽപ്പര്യമുണ്ടെന്നും എന്നാൽ ചുമതലകളിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.എല്ലാ മസ്ജിദുകളും അഞ്ച് നേരത്തെ  പ്രാർത്ഥനകൾക്കും വിശ്വാസികളെ സ്വാഗതം ചെയ്യുന്നത് തുടരുമെന്നും ഒരു പള്ളിയും ആരാധകരെ സ്വീകരിക്കുന്നത് തടയില്ലെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. 

ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ നേടേണ്ടതിൻ്റെ പ്രാധാന്യം ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു, അത്തരം വിവരങ്ങൾ പ്രചരിപ്പിക്കുന്നവരോട് നിയമപരമായ നിയമപരമായ നടപടികൾ നേരിടേണ്ടിവരുമെന്ന് മാത്രാലയം ഊന്നിപ്പറഞ്ഞു.

Related News