പരീക്ഷാ ക്രമക്കേട്: ഐ.എസ്.ആര്‍.ഒ മുൻ ചെയര്‍മാൻ കെ. രാധാകൃഷ്ണൻ അധ്യക്ഷനായി സമിതി രൂപീകരിച്ചു

  • 22/06/2024

ദേശീയ പരീക്ഷാ ഏജൻസിയുടെ സുതാര്യത ഉറപ്പാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉന്നതതല സമിതി രൂപീകരിച്ചു. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ അധ്യക്ഷനായ ഏഴംഗ സമിതിയാണ് രൂപീകരിച്ചത്.

ഡല്‍ഹി എയിംസ് മുൻ ഡയറക്ടർ ഡോ. രണ്‍ദീപ് ഗലേറിയ, ഹൈദരാബാദ് സെൻട്രല്‍ യൂണിവേഴ്‌സിറ്റി വി.സി പ്രൊഫ. ബി.ജി റാവു, ഐ.ഐ.ടി മദ്രാസ് സിവില്‍ എഞ്ചിനീയറിങ് വിഭാഗത്തിലെ പ്രൊഫ. രാമമൂർത്തി, കർമയോഗി ഭാരത് സഹസ്ഥാപകൻ പങ്കജ് ബൻസാല്‍, ഐ.ഐ.ടി ഡല്‍ഹി സ്റ്റുഡന്റ് ഡീൻ പ്രൊഫ. ആദിത്യ മിത്തല്‍, കേന്ദ്ര വിദ്യാഭ്യാസവകുപ്പ് ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ജയ്‌സ്വാള്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.

പരീക്ഷാ നടത്തിപ്പിലെ പരിഷ്‌കരണം, ഡാറ്റാ സെക്യൂരിറ്റി പ്രോട്ടോകോള്‍ മെച്ചപ്പെടുത്തല്‍, എൻ.ടി.എ കമ്മിറ്റിയുടെ ഘടനയും പ്രവർത്തനും എന്നീ വിഷയങ്ങളിലാണ് സമിതി നിർദേശങ്ങള്‍ സമർപ്പിക്കുക. രണ്ട് മാസത്തിനുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കും.

Related News