ചരിത്രത്തിലാദ്യമായി സ്പീക്കര്‍സ്ഥാനത്തേക്ക് മത്സരം; ഓം ബിര്‍ളയും കൊടിക്കുന്നിലും സ്ഥാനാര്‍ഥികള്‍

  • 25/06/2024

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്സഭാ സ്പീക്കർ പദവിയിലേക്ക് മത്സരത്തിന് വഴിയൊരുങ്ങി.സ്പീക്കർ പദവിയിലേക്ക് പ്രതിപക്ഷം സ്ഥാനാർഥിയെ നിർത്താൻ തീരുമാനിച്ചതോടെയാണ് വോട്ടെടുപ്പിന് കളമൊരുങ്ങിയത്. പദവികള്‍ സംബന്ധിച്ച്‌ ഭരണപക്ഷവും പ്രതിപക്ഷവും സമവായത്തിലെത്താത്തതിനെ തുടർന്നാണ് മത്സരത്തിലേക്ക് നീങ്ങിയത്.

സമവായ ചർച്ചകളില്‍ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കാൻ ബിജെപി തയ്യാറാകാതിരുന്നതോടെയാണ് കോണ്‍ഗ്രസ് സ്പീക്കർ സ്ഥാനാർഥിയെ നിർത്താൻ തീരുമാനിച്ചത്. ഇന്ത്യ സഖ്യ നേതാക്കള്‍ ബിജെപി നേതൃത്വവുമായി നടത്തിയ ചർച്ച ഫലംകാണാത്തതിനെ തുടർന്ന് മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ് നാമനിർദേശ പത്രിക സമർപ്പിച്ചു നേരത്തെ രാജ്നാഥ് സിങ് പ്രതിപക്ഷ നേതാക്കളുമായി സമവായ ചർച്ചകള്‍ നടത്തിയിരുന്നെങ്കലും അതും ഫലം കണ്ടിരുന്നില്ല.

Related News