നിരോധിത സംഘടനയിൽ ചേരാൻ പ്രേരിപ്പിച്ച കേസ്; പ്രവാസിക്ക് അഞ്ച് വർഷം തടവ്

  • 25/06/2024


കുവൈത്ത് സിറ്റി: ഐഎസിൽ ചേരാൻ മറ്റുള്ളവരെ പ്രേരിപ്പിച്ച കേസിൽ ഈജിപ്ഷ്യൻ പൗരന് അഞ്ചുവർഷത്തെ തടവ് ശിക്ഷ വിധിച്ച കീഴ്ക്കോടതി വിധി കാസേഷൻ കോടതി ശരിവച്ചു. തടവ് ശിക്ഷയ്ക്ക് ശേഷം പ്രതിയെ നാടുകടത്തുകയും ചെയ്യും. ടെലിഗ്രാമിലെ ചാറ്റ് ഗ്രൂപ്പുകളിലൂടെയും പാട്ടുകളും വീഡിയോ ക്ലിപ്പുകളും അയച്ചുകൊടുത്തും പ്രതി മുകളിൽ പറഞ്ഞ കുറ്റകൃത്യങ്ങൾ ചെയ്തതായി കേസ് ഫയലുകൾ സൂചിപ്പിക്കുന്നു. സാൽമിയയിലെ ഒരു പള്ളിയിലെ പ്രായപൂർത്തിയാകാത്തയാളെ ഐഎസിൽ ചേരാൻ പ്രോത്സാഹിപ്പിച്ചതിന് പുറമെയാണ് ഈ കേസും.

Related News