ഡല്‍ഹി മദ്യനയ കേസ്; അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു

  • 26/06/2024

മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. കെജ്രിവാളിനെ ഡല്‍ഹി റൗസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയ സിബിഐ അദ്ദേഹത്തെ കസ്റ്റഡിയില്‍ വിടണമെന്ന് ആവശ്യപ്പെടുകയായിരിന്നു.

കോടതിമുറിയില്‍ ചോദ്യംചെയ്യാൻ അനുമതി നല്‍കിയ കോടതി അറസ്റ്റിലേക്ക് നയിക്കുന്ന രേഖകള്‍ ഹാജരാക്കാൻ നിർദേശിച്ചു. തുടർന്നാണ് അറസ്റ്റ് ചെയ്യാൻ അനുമതി നല്‍കിയത്. 

അരവിന്ദ് കെജ്രിവാളിനെ തിഹാർ ജയിലില്‍ സി.ബി.ഐ. ചൊവ്വാഴ്ച രാത്രി ചോദ്യംചെയ്തിരുന്നു. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വേണമെന്ന് സി.ബി.ഐ. ആവശ്യപ്പെട്ടേക്കുമെന്ന് സൂചനകളുണ്ടായിരുന്നു.

Related News