മുബാറക്കിയയിൽ മനുഷ്യ ഉപയോഗത്തിന് അനുയോജ്യമല്ലാത്ത 550 കിലോ കേടായ മാംസം പിടികൂടി നശിപ്പിച്ചു

  • 26/06/2024



കുവൈത്ത് സിറ്റി: മേയ്, ജൂൺ മാസങ്ങളിൽ മുബാറകിയ മേഖലയിൽ മാത്രം മനുഷ്യ ഉപയോഗത്തിന് അനുയോജ്യമല്ലാത്ത 550 കിലോ കേടായ മാംസം സംസ്കരിച്ചതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ്റെ മുബാറക്കിയ സെൻ്റർ ഫോർ കൺട്രോൾ ആൻഡ് ഇൻസ്പെക്ഷൻ മേധാവി മുഹമ്മദ് അൽ കന്ദരി അറിയിച്ചു. ഗുരുതരമായ നിയമലംഘനങ്ങൾ കാരണം 13 ഭക്ഷ്യ സ്ഥാപനങ്ങൾ പരിശോധനാ സംഘങ്ങൾ പൂട്ടിച്ചതായി അദ്ദേഹം പറഞ്ഞു.

കേടായ മാംസം കണ്ടെത്തിയത്, സ്ഥാപനങ്ങളിൽ ഇഴയുന്ന പ്രാണികൾ, ചില സ്ഥാപനങ്ങളിലെ എലികൾ എന്നിവ ഉൾപ്പെടെ നിരവധി ഗുരുതരമായ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഈദ് അൽ അദ്ഹ അവധിക്ക് ശേഷം പരിശോധനാ സംഘങ്ങൾ വിവിധ ഭക്ഷ്യ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തുകയും രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു. 50 കിലോഗ്രാം കേടായ മാംസം നീക്കം ചെയ്തിട്ടുമുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി കർശനമായ പരിശോധനകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related News