'തെരഞ്ഞെടുപ്പിലെ വനിത പങ്കാളിത്തം ശ്രദ്ധേയം'; ജനം മൂന്നാമതും മോദി സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ചെന്ന് രാഷ്ട്രപതി

  • 27/06/2024

പാർലമെന്റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്പീക്കർ ഓം ബിർളയും ചേർന്നാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. 2024 ലോക്സഭ തെരഞ്ഞെടുപ്പ് ലോകത്തിലെ തന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പെന്ന് വിശേഷിപ്പിച്ച രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വനിതാ പങ്കാളിത്തം എടുത്തുപറയേണ്ടതാണെന്നും ചൂണ്ടിക്കാട്ടി. ജനം മൂന്നാമതും മോദി സർക്കാരില്‍ വിശ്വാസമർപ്പിച്ചെന്നും രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു.

ജമ്മു കശ്മീരിലെ ജനങ്ങള്‍ പ്രതിലോമ ശക്തികള്‍ക്ക് മറുപടി നല്‍കി. ഐതിഹാസികമായ തീരുമാനങ്ങള്‍ ഈ സർക്കാരിന്റെ കാലത്തുണ്ടാകുമെന്നും ബജറ്റ് ചരിത്രപരമാകുമെന്നും പറഞ്ഞ രാഷ്ട്രപതി രാജ്യതാത്പര്യം മുൻനിർത്തി ഒന്നിച്ചു പ്രവർത്തിക്കാമെന്നും കൂട്ടിച്ചേർത്തു. അതേ സമയം രാഷ്ട്രപതിയുടെ പരാമർശത്തില്‍ പ്രതിപക്ഷം പ്രതിഷേധമുയർത്തി.

ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്ബത്തിക ശക്തിയാണ് ഇന്ത്യ. ആഗോള സമ്ബദ്‍രംഗത്തില്‍ 15 ശതമാനവും ഇന്ത്യയുടെ സംഭാവനയാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഇന്ത്യയുടേത് അതിവേഗം വളരുന്ന സമ്ബദ്‍രംഗമാണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ പുരോഗതിക്കായി കഴിഞ്ഞ പത്ത് വർഷം വലിയ പ്രവർത്തനം നടത്തി. ആഗോള തലത്തിലെ പ്രശ്നങ്ങള്‍ക്കായും സർക്കാർ ഇടപെടല്‍ ഉണ്ടായി. സർക്കാർ കർഷകർക്ക് നല്‍കുന്നത് വലിയ പിന്തുണയാണെന്നും രാഷ്ട്രപതി പറഞ്ഞു.

Related News