മനുഷ്യക്കടത്തിനെതിരെ ശക്തമായ പോരാട്ടവുമായി കുവൈത്ത്; 2024ലും സ്ഥാനം നിലനിർത്തി

  • 27/06/2024


കുവൈത്ത് സിറ്റി: മനുഷ്യക്കടത്ത് സംബന്ധിച്ച റിപ്പോർട്ടിൽ പട്ടികയിലെ രണ്ടാം വിഭാ​ഗത്തിൽ തന്നെ തുടർന്ന് കുവൈത്ത്. 2024-ലെ മനുഷ്യക്കടത്ത് സംബന്ധിച്ച് യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സ്റ്റേറ്റ് പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ മൂന്നാം വർഷവും കുവൈത്ത് സ്ഥാനം നിലനിർത്തുകയായിരുന്നു. മനുഷ്യക്കടത്ത് തടയുന്നതിനുള്ള സമിതിയുടെ ദേശീയ തന്ത്രം നടപ്പിലാക്കുന്നതിൻ്റെ ആവശ്യകത റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. 

കുടിയേറ്റ തൊഴിലാളികളെ സംരക്ഷിക്കുന്നതിനും കടത്തുകാരെ ശിക്ഷിക്കുന്നതിനുമുള്ള നടപടികളെക്കുറിച്ച് അവബോധം വളർത്തുന്നതിന് ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾ വിപുലീകരിക്കേണ്ടതിൻ്റെ ആവശ്യകത റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ കർമ്മ പദ്ധതിക്ക് സർക്കാർ അന്തിമരൂപം നൽകുകയും അംഗീകരിക്കുകയും അത് നടപ്പാക്കുന്നതിന് വിഭവങ്ങൾ അനുവദിക്കുകയും ചെയ്തു. 

വ്യക്തികളെ കടത്തുന്നത് തടയാൻ ദേശീയ റഫറൽ സംവിധാനം സർക്കാർ പൂർണ്ണമായി നടപ്പാക്കിയിട്ടില്ലെന്നും എന്നാൽ അഭയകേന്ദ്രത്തിലെ തുടർനടപടികളിലൂടെ തിരിച്ചറിഞ്ഞ ഇരകളുടെ എണ്ണം കുറവാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. മനുഷ്യക്കടത്ത് തടയുന്നതിന് തുടർച്ചയായ ശ്രമങ്ങൾ ആവശ്യമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Related News