2023-24 കാലയളവില്‍ ഫിനാൻഷ്യല്‍ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (FATF) നടത്തിയ ഉഭയകക്ഷി അവലോകനത്തില്‍ ഇന്ത്യയ്ക്ക് മികച്ച നേട്ടം. 2024 ജൂണ്‍ 26നും ജൂണ്‍ 28നും ഇടയില്‍ സിംഗപ്പൂരില്‍ നടന്ന ഫിനാൻഷ്യല്‍ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് സമ്ബൂർണ്ണ യോഗം അംഗീകരിച്ച ഉഭയകക്ഷി അവലോകന റിപ്പോർട്ടില്‍, ഇന്ത്യയെ 'റെഗുലർ ഫോളോ-അപ്പ്' വിഭാഗത്തില്‍ ഉള്‍പ്പെടുത്തി.
മറ്റ് നാല് ജി 20 രാജ്യങ്ങള്‍ മാത്രം ഉള്‍പ്പെടുന്ന വിഭാഗമാണിത്. കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദ ധനസഹായം എന്നിവയെ ചെറുക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളില്‍ സുപ്രധാന നാഴികക്കല്ലാണിത്.
ഫിനാൻഷ്യല്‍ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് ഉഭയകക്ഷി അവലോകനത്തിലെ ഇന്ത്യയുടെ മികച്ച പ്രകടനം, സമ്ബദ് വ്യവസ്ഥയുടെ മൊത്തത്തിലുള്ള സ്ഥിരത,സമഗ്രത എന്നിവ കൂടുതല്‍ പ്രകടമാക്കുകയും വളരുന്ന നമ്മുടെ സമ്ബദ്‌വ്യവസ്ഥയ്ക്ക് കാര്യമായ നേട്ടങ്ങള്‍ കൊണ്ടുവരികയും ചെയ്യുമെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെട്ടു.
മികച്ച റേറ്റിംഗുകള്‍ ആഗോള സാമ്ബത്തിക വിപണികളിലേക്കും സ്ഥാപനങ്ങളിലേക്കും ഉള്ള പ്രവേശനക്ഷമത മെച്ചപ്പെടുത്തുന്നതിനും നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും. ഇന്ത്യയുടെ അതിവേഗ പേയ്‌മെന്റ് സംവിധാനമായ UPIയുടെ ആഗോള വിപുലീകരണത്തിനും ഇത് വഴിയൊരുക്കും. ഫിനാൻഷ്യല്‍ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ്ഗ്രൂപ്പിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തിന് ഗണ്യമായ സംഭാവന നല്‍കാനുള്ള അവസരം നല്‍കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?