ഷുഐബ ഇൻഡസ്ട്രിയൽ സിറ്റിയിലെ ഗോഡൗണിൽ തീപിടുത്തം

  • 29/06/2024

കുവൈറ്റ് സിറ്റി : ഷുഐബ ഇൻഡസ്ട്രിയൽ സിറ്റിയിലെ ഗോഡൗണിൽ തീപിടുത്തം  ഉച്ചയ്ക്ക്  ഒന്നരയോടെയുണ്ടായ തീപിടിത്തം 6 ഫയർ സ്റ്റേഷനുകൾ കൈകാര്യം ചെയ്യുന്നുണ്ടെന്ന് ജനറൽ ഫയർഫോഴ്‌സിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് അറിയിച്ചു. 1,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന പെട്രോളിയം സാമഗ്രികളും ഉപകരണങ്ങളും തീപിടിക്കുന്ന വസ്തുക്കളും സൂക്ഷിച്ചിരുന്ന സ്റ്റോർ ഗോഡൗണിനാണ് തീപിടുത്തമുണ്ടായത്.  

50 ഡിഗ്രി സെൽഷ്യസിലെത്തിയ ഉയർന്ന താപനിലയിൽ അഗ്നിശമന സേനാംഗങ്ങൾ തീ  അടുത്ത ഫാക്ടറികളിലേക്ക് വ്യാപിക്കുന്നത് പരിമിതപ്പെടുത്താനും നിയന്ത്രണവിധേയമാക്കുകയാണെന്നും ഗരീബ് ചൂണ്ടിക്കാട്ടി.

Related News