കുവൈത്തിൽ തൊഴിലാളി ക്ഷാമം രൂക്ഷം

  • 04/07/2024


കുവൈത്ത് സിറ്റി: രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ റെസിഡൻസി നിയമം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതിനായി കർശന സുരക്ഷാ ക്യാമ്പയിൻ നടത്തുന്നു. രാജ്യം വിടുന്നതിനോ അവരുടെ പദവി നിയമവിധേയമാക്കുന്നതിനോ അനുവദിച്ചിട്ടുള്ള ഇളവ് കാലയളവ് പ്രയോജനപ്പെടുത്താത്ത നിയമലംഘകരെ അറസ്റ്റ് ചെയ്യുന്നതിനുള്ള തീവ്രമായ സുരക്ഷാ ക്യാമ്പയിനുകളാണ് ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് തുടരുന്നത്.

നാടുകടത്തൽ ഉൾപ്പെടെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് കോമ്പീറ്റൻ്റ് അതോറിറ്റിയിലേക്ക് റഫർ ചെയ്യപ്പെട്ട നിരവധി നിയമലംഘകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, അധികൃതർ നടപടികൾ കടുപ്പിച്ചതോടെ കുവൈത്തിലുടനീളം നിരവധി വാണിജ്യ, കരകൗശല, വ്യാവസായിക കടകളിൽ തൊഴിലാളി ക്ഷാമം നേരിടുന്നുണ്ട്. ഈ സ്ഥാപനങ്ങളിൽ ചിലതിൽ തൊഴിലാളികൾ ഇപ്പോൾ ഹാജരാകുന്നില്ല. പിടിയിലാകുമെന്ന ഭയത്തിൽ മിക്ക തൊഴിലാളികളും വീട്ടിൽ തന്നെ തുടരാൻ തീരുമാനിച്ചു.

Related News