അസമില്‍ വെള്ളപ്പൊക്കത്തിനിടെ രക്ഷാപ്രവർത്തകരുടെ ബോട്ടില്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ച് യുവതി. 25കാരി കുഞ്ഞിന് ജന്മം നല്‍കിയത് സമീപത്തെ പ്രൈമറി ഹെല്‍ത്ത് സെന്ററിലേക്ക് ബോട്ടില്‍ കൊണ്ടുപോകുന്നതിനിടെയാണ്. മെഡിക്കല്‍ സംഘം ബോട്ടില്‍ യുവതിക്കൊപ്പം ഉണ്ടായിരുന്നു.
ജഹനാര ബീഗം എന്ന യുവതിയാണ് വെള്ളപ്പൊക്കത്തിനിടയില്‍ ആശുപത്രിയിലെത്തും മുൻപ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ജഹനാരയുടെ ഭർത്താവും കൂടെയുണ്ടായിരുന്നു. ജഹനാര ബീഗത്തെയും നവജാത ശിശുവിനെയും കരയിലെത്തിച്ച് ജാർഗാവ് പിഎച്ച്‌സിയില്‍ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഡോക്ടർ പബൻ കുമാർ പട്ടോർ പറഞ്ഞു. പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദർശിച്ച് വൈദ്യസഹായം നല്‍കുന്ന മെഡിക്കല്‍ സംഘമാണ് സ്ത്രീയെ അടുത്തുള്ള പിഎച്ച്‌സിയിലേക്ക് എത്തിച്ചതെന്ന് ഡോക്ടർ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?