ചൂടേറിയ മാസമായി ജൂലൈ മാറും; കുവൈത്തിൽ താപനില 52 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്ന് മുന്നറിയിപ്പ്

  • 10/07/2024


കുവൈത്ത് സിറ്റി: ഈ ജൂലൈ ലോകമെമ്പാടും ഏറ്റവും ചൂടേറിയ മാസങ്ങളിൽ ഒന്നായിരിക്കുമെന്ന് ശാസ്ത്രജ്ഞരുടെ പ്രവചനം. കുവൈത്തിൽ വാരാന്ത്യത്തിൽ കടുത്ത ചൂട് അനുഭവപ്പെടും. താപനില 52 ഡിഗ്രി സെൽഷ്യസ് വരെ കവിയാൻ സാധ്യതയുണ്ട്. ചൊവ്വാഴ്ച മുതൽ താപനില ക്രമേണ ഉയരുമെന്നും 48 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും ബുധനാഴ്ച 49 ഡിഗ്രി സെൽഷ്യസിൽ കുതിക്കുമെന്നുമാണ് മുന്നറിയിപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ 52 ഡിഗ്രി സെൽഷ്യസിൽ എത്താനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദ​ഗ്ധൻ ഫഹദ് അൽ ഒത്തൈബി പറഞ്ഞു. 

പകൽ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കാനും ധാരാളം വെള്ളം കുടിച്ച് ജലാംശം നിലനിർത്താനും അദ്ദേഹം എല്ലാവരോടും നിർദേശിച്ചു. കടുത്ത ചൂട് വാരാന്ത്യത്തിൽ രാജ്യത്തെ ബാധിക്കും. ചില പ്രദേശങ്ങളിൽ പരമാവധി താപനില 50 ഡിഗ്രി സെൽഷ്യസ് കവിയുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവിയും മുന്നറിയിപ്പ് നൽകി. ചില പ്രദേശങ്ങളിൽ പരമാവധി താപനില 50 ഡിഗ്രി സെൽഷ്യസ് കവിയുമെന്ന് അദ്ദേഹം പ്രവചിച്ചു.

Related News