ഡിറ്റക്ടീവുകൾ ചമഞ്ഞ് പ്രവാസികളെ കൊള്ളയടിക്കുന്ന പ്രതികൾ കുവൈത്തിൽ അറസ്റ്റിൽ

  • 10/07/2024


കുവൈത്ത് സിറ്റി: ഡിറ്റക്ടീവുകളായി ആൾമാറാട്ടം നടത്തി പ്രവാസികളെ കൊള്ളയടിക്കുന്ന പ്രതികളെ അൽ-അഹമ്മദി ഗവർണറേറ്റിലെ സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. രാത്രി 10 മണിയോടെ വീട്ടിലേക്ക് മടങ്ങുമ്പോൾ ഒരു അജ്ഞാതൻ ബലമായി കവർച്ച ചെയ്തതായി ഒരു പ്രവാസി അൽ അഹമ്മദിയിലെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സംശയാസ്പദമായ വാഹനത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുകയും ചെയ്തതോടെയാണ് കേസിൻ്റെ ചുരുളഴിഞ്ഞത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം, പ്രവാസി നൽകിയ വിവരണവുമായി പൊരുത്തപ്പെടുന്ന ഒരു വാഹനം അന്വേഷണ ഉദ്യോ​ഗസ്ഥർ തിരിച്ചറിഞ്ഞു. മറ്റൊരു പ്രവാസിയെ കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെ ആളെ കയ്യോടെ പിടികൂടാനുമായി. ചോദ്യം ചെയ്യലിൽ തനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ ഇയാൾ സമ്മതിച്ചിട്ടുണ്ട്.

Related News