നാല്‍പ്പത് ഒഴിവുകള്‍ മാത്രമുള്ള ജോലിയുടെ അഭിമുഖത്തിനായി എത്തിയത് 800 പേര്‍!. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് അഭിമുഖഹാളിന്റെ കൈവരികള്‍ തകര്‍ന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഗുജറാത്തിലെ ഭറൂച്ച് ജില്ലയിലാണ് സംഭവം.
കൈവരികള്‍ തകര്‍ന്ന് നിരവധി തൊഴിലന്വേഷകര്‍ നിലത്തുവീണെങ്കിലും ആര്‍ക്ക് പരിക്ക് ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അഭിമുഖത്തിന് അപ്രതീക്ഷിതമായി ആളുകള്‍ എത്തിയതാണ് അപകടം ഉണ്ടാക്കിയതെന്നാണ് സ്വകാര്യ കമ്ബനിയുടെ വിശദീകരണം. ഝഗാഡിയ ജിഐഡിസി വ്യവസായ പാര്‍ക്കിലെ ഒരു സ്വകാര്യകമ്ബനിയാണ് നാല്‍പ്പത് ഒഴിവുകളിലേക്ക് ഇന്റര്‍വ്യൂ നടത്തിയത് അങ്കലേശ്വറിലെ ലോര്‍ഡ് പ്ലാസ ഹോട്ടലില്‍ വച്ചായിരുന്നു അഭിമുഖം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?