ഏഴ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ തുടങ്ങി, ഇന്ത്യാ സഖ്യത്തിന് ലീഡ്

  • 13/07/2024

രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ-എന്‍ഡിഎ സഖ്യം ആദ്യമായി നേര്‍ക്കുനേര്‍ പോരാടിയ തെരഞ്ഞെടുപ്പിലാണ് ഫലം വരുന്നത്. 

ബംഗാളില്‍ നാലിടത്ത് കോണ്‍ഗ്രസ്, തമിഴനാട്ടില്‍ ഒരിടത്ത് ഡിഎംകെ, ഹിമാചലില്‍ ഒരു സീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ ബിജെപിയും ലീഡ് ചെയ്യുന്നു. 

വോട്ടെണ്ണലില്‍ ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്ബോള്‍ ബിഹാറിലെ റുപൗലി മണ്ഡലത്തില്‍, ജനതാദളിന്റെ (യുണൈറ്റഡ്) കലാധര്‍ പ്രസാദ് മണ്ഡല്‍ 6588 വോട്ടുകള്‍ക്ക് മുന്നിലാണ്. 2433 വോട്ടുകളുടെ ലീഡാണുള്ളത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ശങ്കര്‍ സിംഗ് 4155 വോട്ടുകള്‍ക്ക് പിന്നിലാണ്.

Related News