കുവൈത്ത് ഓയിൽ കമ്പനിയിൽ മോഷണം; ജീവനക്കാരൻ കൂടിയായ പ്രവാസി യുവാവ് അറസ്റ്റിൽ

  • 20/07/2024


കുവൈത്ത് സിറ്റി: കുവൈത്ത് ഓയിൽ കമ്പനിയിൽ മുമ്പ് നടന്ന മോഷണങ്ങൾക്ക് കമ്പനി ജീവനക്കാരൻ കൂടിയായ പ്രവാസി യുവാവ് അറസ്റ്റിൽ. റൗഡതയ്ൻ ഫീൽഡിൽ നിന്ന് തൊഴിലുടമയുടെ 145 ഇരുമ്പ് ക്ലിപ്പുകൾ അടങ്ങിയ ഇയാളുടെ വാഹനവും പിടിച്ചെടുത്തു. കമ്പനിയിൽ ജീവനക്കാരനായി ജോലി ചെയ്യുന്ന പ്രവാസിയാണ് കെഒസി ആസ്ഥാനത്ത് മോഷണം നടത്തുന്നതെന്ന് കമ്പനിയിലെ തന്നെ സെക്യൂരിറ്റി ആൻഡ് സേഫ്റ്റി ജീവനക്കാരൻ റിപ്പോർട്ട് ചെയ്യുകയായിരുന്നു. തടഞ്ഞുനിർത്തി പ്രവാസിയുടെ സ്വകാര്യ കാർ പരിശോധിച്ചപ്പോൾ സ്വന്തം ആവശ്യത്തിനായി ചില സാധനങ്ങൾ മോഷ്ടിച്ചതായി പ്രവാസി സമ്മതിച്ചു. പ്രതിയുമായി നടത്തിയ അന്വേഷണത്തിൽ ഇയാളുടെ മുൻകാല മോഷണങ്ങളുടെ വ്യാപ്തി കൂടുതൽ കണ്ടെത്താനാകുമെന്ന് അധികൃതർ പറഞ്ഞു. പ്രവാസിക്കെതിരെ മോഷണത്തിന് കേസെടുത്തു.

Related News