മയക്കുമരുന്ന് കടത്തിനെതിരെ കര്‍ശന നടപടികൾ; കുവൈത്തിൽ കോടതികളിൽ എത്തുന്ന കേസുകൾ വർധിച്ചു

  • 22/07/2024

 


കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്ത് തടയാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീവ്രശ്രമങ്ങള്‍ തുടരുന്നതോടെ കോടതികളിൽ എത്തുന്ന കേസുകളുടെ എണ്ണത്തിലും വര്‍ധന. ജനറൽ കോടതിയിൽ നിന്നുള്ള ഡാറ്റ പ്രകാരം 2023-ൽ ഉടനീളം 12 മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ വ്യാപാരികൾക്ക് സുപ്രീം കോടതി വധശിക്ഷ വിധിച്ചു. ആഭ്യന്തര മന്ത്രാലയം പ്രത്യേക ഓപ്പറേഷനുകളിൽ പിടികൂടിവരാണ് ഇവര്‍. ശിക്ഷിക്കപ്പെട്ടവരിൽ മൂന്ന് പേർ റെസിഡൻഷ്യൽ ഗാർഡനുകളിൽ മയക്കുമരുന്ന് കൃഷി ചെയ്തതിനാണ് പിടിക്കപ്പെട്ടത്.

ഒമ്പത് പേർ അന്താരാഷ്ട്ര ക്രിമിനൽ ശൃംഖലകളുമായി ഏകോപിപ്പിച്ച് മയക്കുമരുന്ന് ഇറക്കുമതി ചെയ്തതിനാണ് ശിക്ഷിക്കപ്പെട്ടത്. വധശിക്ഷയ്ക്ക് പുറമേ 59 മയക്കുമരുന്ന് കടത്തുകാരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഈ വർഷം മയക്കുമരുന്നുമായി ബന്ധപ്പെട്ട കോടതി വിധികളുടെ എണ്ണം 6,911 ആയിട്ടുണ്ട്. 6,034 ശിക്ഷാവിധികളും 877 കുറ്റവിമുക്തരാക്കലുകളും 1,893 കേസുകൾ തീർപ്പുകൽപ്പിക്കാതെയും ഉണ്ട്. ഇത്തരം കേസുകളിൽ ഏകദേശം 88 ശതമാനത്തിലും ശിക്ഷാവിധികൾ ഉണ്ടായിട്ടുണ്ട്.

Related News