വിവാഹ കരാർ പൂർത്തിയാക്കുന്നതിന് സ്ത്രീയുടെ വിരലടയാളവും സമ്മതവും ആവശ്യം; നിർദേശത്തിന് കുവൈത്തിൽ അം​ഗീകാരം

  • 25/07/2024


കുവൈത്ത് സിറ്റി: വിവാഹ കരാർ പൂർത്തിയാക്കുന്നതിന് മുമ്പ് വിരലടയാളത്തിലൂടെ സ്ത്രീയുടെ സമ്മതം ആവശ്യമാണെന്ന് നിർദ്ദേശം അംഗീകരിച്ചു. സുപ്രിം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്‌സിൻ്റെ ആക്ടിംഗ് സെക്രട്ടറി ജനറൽ ഡോ. മറിയം അൽ അസ്മി ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം, ഇഫ്താ വകുപ്പ് എന്നിവരിൽ നിന്ന് സുപ്രധാനമായ പുതിയ നിർദ്ദേശത്തിന് നിയമപരമായി അംഗീകാരം നൽകിയതായി അറിയിച്ചു. ഇപ്പോൾ നീതിന്യായ മന്ത്രാലയം ഈ നിർദേശം നടപ്പിലാക്കുന്നതിനായി കാത്തിരിക്കുകയാണ്.

ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം അംഗീകാരം ലഭിച്ചതോടെ ഇത് നിയമമാക്കുന്നതിനുള്ള സംവിധാനത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ മന്ത്രാലയം പുറത്തുവിടും. സ്ത്രീകളുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട സംഘടനകളുടെ അന്താരാഷ്ട്ര ആവശ്യങ്ങൾക്ക് മറുപടിയായാണ് ഈ നടപടി. നേതൃത്വപരമായ റോളുകളിലും തീരുമാനങ്ങളെടുക്കുന്ന സ്ഥാനങ്ങളിലും സ്ത്രീകളുടെ പ്രാതിനിധ്യം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ജെൻഡർ ബാലൻസ് ഗൈഡിലും കൗൺസിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അൽ അസ്മി വിശദീകരിച്ചു.

Related News