മയക്കുമരുന്ന്; വിവിധ കേസുകളിലായി കുവൈത്തിൽ 21 പേർ അറസ്റ്റിൽ

  • 25/07/2024



കുവൈറ്റ് സിറ്റി : മയക്കുമരുന്ന്  കച്ചവടക്കാരെയും, ഏജന്റുമാരെയും  നേരിടാനുള്ള സുരക്ഷാ സ്ഥാപനത്തിൻ്റെ ശ്രമങ്ങളുടെ തുടർച്ചയായി 16 കേസുകളിലായി 21 പ്രതികളെ 20 കിലോ  ഷാബു, ഹാഷിഷ്, കഞ്ചാവ്, ഹെറോയിൻ  തുടങ്ങിയ മയക്കുമരുന്ന് പദാർത്ഥങ്ങളുമായി പിടികൂടി, ഏകദേശം 10,000 സൈക്കോട്രോപിക് ഗുളികകൾ, 178 കുപ്പി മദ്യം, 43 ഇലക്ട്രോണിക് സിഗരറ്റുകൾ എന്നിവയും  ഇവരിൽനിന്നും പിടികൂടി. 

ഇവർക്കെതിരെ ആവശ്യമായ എല്ലാ നിയമ നടപടികൾ  സ്വീകരിക്കുന്നതിനായി പിടിച്ചെടുത്ത വസ്തുക്കളും തുടർ നടപടികൾക്കായി യോഗ്യതയുള്ള അതോറിറ്റിക്ക് റഫർ ചെയ്തു. 

Related News