ജഹ്‌റയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് ഡ്രൈവർ അറസ്റ്റിൽ

  • 25/07/2024


കുവൈത്ത് സിറ്റി: മദ്യപിച്ചതിനും മദ്യം കൈവശം വച്ചതിനും യുവാവ് അറസ്റ്റിൽ. ജ ഹ്‌റ സുരക്ഷാ ഉദ്യോഗസ്ഥർ ജഹ്‌റയിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഒരാൾ അശ്രദ്ധമായി വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വാഹനം പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പിയടക്കം കണ്ടെത്തിയത്. ഇയാളെ അറസ്റ്റ് ചെയ്യുകയും ആവശ്യമായ നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു.

Related News