മകൻ്റെ അനുമതിയില്ലാതെ പിതാവ് മുറി പരിശോധിച്ചു; മയക്കുമരുന്ന് കേസിൽ പൗരനെ കുറ്റവിമുക്തനാക്കി

  • 25/07/2024


കുവൈത്ത് സിറ്റി: പിതാവ് മകൻ്റെ മുറിയിൽ പ്രവേശിച്ച് മകൻ്റെ അനുമതിയില്ലാതെ പരിശോധിക്കുന്നത് അനുവദനീയമല്ലെന്ന് കാസേഷൻ കോടതി. ജഡ്ജി അബ്ദുള്ള അൽ ജാസിമിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. ഈ നിലപാടിന്റെ അടിസ്ഥാനത്തിൽ മയക്കുമരുന്ന് കേസിൽ നിന്ന് ഒരു കുവൈത്തി പൗരനെ കുറ്റവിമുക്തനാക്കി. അനുമതിയില്ലാതെ പിതാവ് മുറിയിൽ പ്രവേശിച്ച് മുറിയിൽ മയക്കുമരുന്ന് കണ്ടെത്തി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

മയക്കുമരുന്ന് വാങ്ങാൻ ആവശ്യമായ പണം നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് മകന് അസാധാരണമായ അവസ്ഥയിൽ പ്രകോപിതനും പരിഭ്രാന്തനും പ്രതിയുടെ പിതാവ് പോലീസിനെ അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ പിതാവ് മകൻ്റെ ലൊക്കേഷനിലേക്ക് അവരെ കൊണ്ട് പോവുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. യുവാവ് എതിർത്തതോടെ ബലം പ്രയോ​ഗിച്ചായിരുന്നു അറസ്റ്റ്. ഇതിനിടെ ഉദ്യോഗസ്ഥർക്ക് പരിക്കുമേറ്റിരുന്നു. സംശയാസ്പദമായ പച്ച ഹെർബൽ പദാർത്ഥവും ആറ് ഗുളികകളുമാണ് പിടിച്ചെടുത്തതെന്നും കേസ് ഫയലിൽ പറയുന്നു.

Related News