കഴിഞ്ഞ വർഷം 538 കുവൈത്തികൾ രണ്ടാം വിവാഹം കഴിച്ചതായി കണക്കുകൾ

  • 25/07/2024


കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം 538 കുവൈത്തികൾ രണ്ടാം വിവാഹം കഴിച്ചതായി കണക്കുകൾ. 51 കുവൈത്തികൾ മൂന്നാം ഭാര്യയെ വിവാഹം കഴിച്ചു. മൂന്ന് കുവൈത്തികൾ കഴിഞ്ഞ വർഷം നാലാമത്തെ വിവാഹം കഴിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്ട്രേഷൻ ആണ് കണക്കുകൾ പുറത്ത് വിട്ടത്. 2023ലെ വിവാഹ നിരക്ക് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 21.4 ശഥമാനം ആണ്. പൗരന്മാരുടെ 11,166 വിവാഹങ്ങളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. 

അതിൽ കുവൈത്തി പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹങ്ങളാണ് 81.1 ശതമാനവും, അതായത് 9,280 വിവാഹങ്ങൾ. കുവൈത്തി പുരുഷന്മാരും കുവൈത്തികളല്ലാത്ത സ്ത്രീകളും തമ്മിലുള്ള വിവാഹങ്ങളുടെ എണ്ണം 12.2 ശതമാനം നിരക്കിൽ 1,365 എണ്ണമാണ് നടന്നത്. കുവൈത്തി അല്ലാത്തവരുമായുള്ള കുവൈത്തി സ്ത്രീകളുടെ വിവാഹങ്ങളുടെ എണ്ണം 4.7 ശതമാനം നിരക്കിൽ 521ഉം ആയി. കഴിഞ്ഞ വർഷത്തെ വിവാഹമോചനക്കേസുകളുടെ എണ്ണം ഏകദേശം 5,932 ആണ്. അവയിൽ മിക്കതും മെയ് മാസത്തിലാണ് സംഭവിച്ചത്, ഏകദേശം 629 വിവാഹമോചന കേസുകൾ.

Related News