കുവൈത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾക്കെതിരെയുള്ള ക്യാമ്പയിൻ തുടരുന്നു; കടുത്ത നടപടികളെന്ന് വിദ്യാഭ്യാസ മന്ത്രി

  • 26/07/2024


കുവൈത്ത് സിറ്റി: വ്യാജ സർട്ടിഫിക്കറ്റുകൾക്കെതിരെയുള്ള ക്യാമ്പയിനിന്റെ ഭാഗമായി നിരവധി അക്കാദമിക് സർട്ടിഫിക്കറ്റുകൾ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തുവെന്ന് വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രിയുമായ ഡോ. അദേൽ അൽ അദ്വാനി അറിയിച്ചു. 22 ദിവസത്തിനിടെ ഇത് രണ്ടാം വട്ടമാണ് ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കേറ്റ് കേസുകൾ റഫർ ചെയ്യപ്പെടുന്നത്. ഹിസ് ഹൈനസ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദിൻ്റെ നിർദ്ദേശങ്ങൾ പാലിച്ചാണ് നടപടികൾ സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും തുടർന്നും സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related News