കെട്ടിട നിയമലംഘനങ്ങൾക്കെതിരെ നടപടി; പരിശോധന ശക്തമാക്കി കുവൈറ്റ്

  • 26/07/2024


കുവൈത്ത് സിറ്റി: നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ തുടർന്ന് ജഹ്‌റ ഗവർണറേറ്റിലെ എൻജിനീയറിങ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ സൂപ്പർവൈസറി ടീം. 358 മുന്നറിയിപ്പുകൾ നൽകുകയും 46 കെട്ടിട നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. മുമ്പ് നൽകിയ മുന്നറിയിപ്പുകൾ അവ​ഗണിച്ചതോടെയാണ് നടപടികൾ സ്വീകരിച്ചതെന്ന് കുവൈത്ത് മുനിസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു.

മുന്നറിയിപ്പ് നൽകിയതിന് ശേഷം 37 പ്രോപ്പർട്ടികൾ ആവശ്യമായ മാറ്റങ്ങൾ വരുത്തി. എല്ലാ ഗവർണറേറ്റുകളിലെയും ബേസ്‌മെൻ്റുകൾ പരിശോധിക്കുന്നതിനും മുനിസിപ്പാലിറ്റി ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് പരിശോധനകൾ നടന്നത്. അതേസമയം, എല്ലാ ഗവർണറേറ്റുകളിലെയും ശുചീകരണ ചട്ടങ്ങളുടെ ലംഘനങ്ങളും മുനിസിപ്പൽ റോഡ് കയ്യേറ്റങ്ങളും നിരീക്ഷിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമായി ഫീൽഡ് ടീമുകൾ അവരുടെ പരിശോധന പര്യടനം തുടരുമെന്നും പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു.

Related News