ദുറ ഗ്യാസ് ഫീൽഡിന്റെ ടെൻഡർ നടപടികളുമായി കെപിസിയും സൗദി അരാംകോയും മുന്നോട്ട്

  • 26/07/2024


കുവൈത്ത് സിറ്റി: ദുറ ഓഫ്‌ഷോർ ഗ്യാസ് ഫീൽഡിലെ ഭീമൻ എഞ്ചിനീയറിംഗ്, സപ്ലൈ, നിർമ്മാണം, ഇൻസ്റ്റാളേഷൻ എന്നിവയ്ക്കായി ടെൻഡർ സ്വീകരിക്കാനുള്ള തയാറെടുപ്പിൽ കെപിസിയും സൗദി അരാംകോയും. ഇതിനായുള്ള പഠനം പൂർത്തിയാക്കിയിട്ടുണ്ട്. കെപിസിയും സൗദി അരാംകോയും സംയുക്തമായി സ്ഥാപിതമായ സമയക്രമം അനുസരിച്ച് പദ്ധതി നടപ്പിലാക്കാൻ പ്രവർത്തിക്കുകയാണ്. പദ്ധതി സമയബന്ധിതമായി നടപ്പാക്കുമെന്ന് ഉറപ്പാക്കാൻ സംയുക്ത യോഗങ്ങളും തുടരുകയാണ്.

ഉത്പാദനം ആരംഭിച്ചാൽ ദുറ ഫീൽഡ് പ്രതിദിനം ഒരു ബില്യൺ ക്യുബിക് അടി വാതകവും പ്രതിദിനം 84,000 ബാരൽ കണ്ടൻസേറ്റും ഉത്പാദിപ്പിക്കും. ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ ഗൾഫ് ഓയിൽ കമ്പനി ദുറ ഫീൽഡിൻ്റെ പ്രാഥമിക എഞ്ചിനീയറിംഗ് ജോലികൾക്കും കുവൈത്തിൻ്റെ വിഹിതത്തിനായുള്ള ഗ്യാസ്, കണ്ടൻസേറ്റ് പ്രോസസ്സിംഗ് സൗകര്യങ്ങളുടെ പ്രോജക്ട് മാനേജ്‌മെൻ്റ് കൺസൾട്ടേഷനുകൾക്കും കരാർ ഒപ്പിട്ടിരുന്നു.

Related News