റെസിഡൻസി നിയമലംഘകരെ കുടുക്കാൻ പരിശോധന; ഖൈത്താനിൽ 30 പേർ അറസ്റ്റിൽ

  • 26/07/2024


കുവൈത്ത് സിറ്റി: റെസിഡൻസി നിയമം ലംഘിക്കുന്നവരെയും വാണ്ടഡ് ലിസ്റ്റിലുള്ളവരെയും പിടികൂടുന്നതിൽ സുരക്ഷാ സേനയുടെ സുപ്രധാന ശ്രമങ്ങളെ ക്യാപിറ്റൽ ഗവർണർ ഷെയ്ഖ് അബ്ദുള്ള സലേം അൽ അലി അഭിനന്ദിച്ചു. മേജർ ജനറൽ അബ്ദുള്ള സഫയുടെ നേതൃത്വത്തിലുള്ള റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷനും പ്രത്യേക സേനയും തമ്മിലുള്ള സഹകരണത്ിലാണ് ഖൈത്താൻ മേഖലയിൽ പുലർച്ചെ സുരക്ഷാ ഓപ്പറേഷൻ നടന്നത്. 

കാലഹരണപ്പെട്ട റെസിഡൻസി പെർമിറ്റുകൾ, ഒളിച്ചോട്ടം, കാലഹരണപ്പെട്ട സന്ദർശന വിസകൾ, ശരിയായ തിരിച്ചറിയൽ രേഖയുടെ അഭാവം എന്നിവയുൾപ്പെടെ വിവിധ നിയമലംഘനങ്ങൾക്ക് 30 പേരെ ഈ ഓപ്പറേഷറിൽ അറസ്റ്റ് ചെയ്തു. പിടികൂടിയവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. ആഭ്യന്തര മന്ത്രാലയത്തിൻ്റെ പരിശോധന ക്യാമ്പയിനുകൾ രാജ്യത്തുടനീളം തുടരുമെന്ന് വൃത്തങ്ങൾ വ്യക്കമാക്കി. രാവിലെയും വൈകുന്നേരവുമായി വ്യത്യസ്ത സമയങ്ങളിൽ മിന്നൽ പരിശോധന നടത്താനാണ് അധികൃതർ പദ്ധതി തയാറാക്കിയിട്ടുള്ളത്.

Related News