മുബാറക്കിയ മാർക്കറ്റിൽ പരിശോധന; 90 കിലോഗ്രാം കേടായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു

  • 26/07/2024


കുവൈത്ത് സിറ്റി: മുബാറക്കിയ മാർക്കറ്റിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ പരിശോധനയിൽ 90 കിലോഗ്രാം കേടായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. 31 നിയമലംഘന റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്. മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് കരുതുന്ന ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന ഉൾപ്പെടെയുള്ള നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. മായം കലർന്ന ഭക്ഷണത്തിൻ്റെ കച്ചവടം, ആരോഗ്യ സർട്ടിഫിക്കറ്റ് ഇല്ലാതെ ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാർ, ശരിയായ ആരോഗ്യ രേഖകളില്ലാതെ തൊഴിലാളികളെ ജോലിക്കെടുക്കൽ തുടങ്ങിയ നിയമലംഘനങ്ങളും കണ്ടെത്തി. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതും സാധുവായ ആരോഗ്യ ലൈസൻസ് ഇല്ലാത്ത ഭക്ഷണ സൗകര്യത്തിൻ്റെ പ്രവർത്തനവും പരിശോധനയിൽ കണ്ടെത്തി.

Related News