റോളക്സ് വാച്ച് തട്ടിപ്പ്; പണം നഷ്ടമായത് കുവൈറ്റ് പ്രതിരോധ മന്ത്രാലയ ജീവനക്കാരന്

  • 26/07/2024


കുവൈത്ത് സിറ്റി: വില കൂടിയ വാച്ച് നൽകാമെന്ന് പറഞ്ഞുള്ള തട്ടിപ്പിന് ഇരയായ പ്രതിരോധ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന കുവൈത്തി പൗരൻ. രണ്ടാഴ്ചയ്ക്കുള്ളിൽ വാച്ച് എത്തുമെന്നായിരുന്നു കരാറെന്നും ഒമ്പത് മാസത്തോളം കാത്തിരുന്നുവെന്നും യുവാവിന്റെ പരാതിയിൽ പറയുന്നു. വഞ്ചിക്കപ്പെട്ടുവെന്ന് വ്യക്തമായതോടെയാണ് പരാതി നൽകിയത്. പേരും ഫോൺ നമ്പരും കൊണ്ട് മാത്രം അറിയാവുന്ന ഒരു വ്യക്തി 2023 മോഡലായ റോളക്‌സ് ഡെയ്‌ടോണ വാച്ച് രണ്ടാഴ്ച കൊണ്ട് നൽകാമെന്ന് വാ​ഗ്ദാനം ചെയ്യുകയായിരുന്നു. 

2023 സെപ്‌റ്റംബർ മൂന്നിന് ബാങ്ക് ട്രാൻസ്ഫർ വഴി 5,800 ദിനാർ പ്രതിക്ക് നൽകി. എന്നാൽ, പറഞ്ഞ സമയമെല്ലാം കഴിഞ്ഞിട്ടും വാച്ച് ലഭിച്ചില്ല. ബാങ്ക് കൈമാറ്റത്തിൻ്റെ പകർപ്പും പ്രതിയുമായി നടത്തിയ വാട്ട്‌സ്ആപ്പ് ചാറ്റ് ഉൾപ്പെടെയുള്ള തെളിവുകളും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related News