കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് കുവൈത്തിൽ വനവൽക്കരണം ആവശ്യമെന്ന് കാലാവസ്ഥ വിദ​ഗ്ധൻ

  • 27/07/2024


കുവൈത്ത് സിറ്റി: കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് വനവൽക്കരണം ആവശ്യമാണെന്ന് കാലാവസ്ഥ വിദ​ഗ്ധൻ ഇസ്സ റമദാൻ. താപനിലയിലെ വർധനവിനെ നേരിടാൻ സംയുക്ത സഹകരണത്തിനായി പ്രവർത്തിക്കാൻ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും ആഹ്വാനം നൽകിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മൂന്ന് ദിവസങ്ങൾക്ക് സാക്ഷ്യം വഹിച്ചു. താപനില സാധാരണ നിരക്കിന് മുകളിലേക്ക് ഉയർന്നു. ലോകമെമ്പാടും പല സ്ഥലങ്ങളിലും താപനില 50 ഡിഗ്രി സെൽഷ്യസിനു മുകളിലായി. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിൽ സഹകരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News