പാരീസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് കുവൈത്ത് സംഘം

  • 27/07/2024


കുവൈത്ത് സിറ്റി: പാരീസ് ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ രാജ്യത്തിന്റെ പാരമ്പര്യം ഉയർത്തിപ്പിടിച്ച് പങ്കെടുത്ത് കുവൈത്തി സംഘം. തുഴച്ചിൽ താരമായ സുആദ് അൽ ഫഖാൻ ആണ് കുവൈത്തി സംഘത്തെ നയിച്ചത്. നീന്തൽ താരം ലാറ ദഷ്തി, ചാമ്പ്യൻഷിപ്പിലെ സെയിലിംഗ് മത്സരങ്ങളിലെ മത്സരാർത്ഥി ആമിന ഷാ, യൂസഫ് അൽ ഷംലാൻ, മുഹമ്മദ് അൽ സുബൈദ് എന്നിവർ മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ‌‌

കുവൈത്ത് ദേശീയ ടീമിൽ പത്ത് അത്‌ലറ്റുകളാണ് ഉൾപ്പെടുന്നത്. ഖാലിദ് അൽ മുദാഫ്, മുഹമ്മദ് അൽ ദിഹാനി - അമ്പെയ്ത്ത്, യാക്കൂബ് അൽ യൂഹ, ഇബ്രാഹിം അൽ ദാഫിരി, അമൽ അൽ റൂമി - അത്‌ലറ്റിക്‌സ്, യൂസഫ് അൽ ഷംലാൻ - ഫെൻസിംഗ്, മുഹമ്മദ് അൽ-സുബൈദ്, ലാറ ദഷ്തി - നീന്തൽ, സുആദ് അൽ ഫഖാൻ, അമീന ഷാ - തുഴച്ചിൽ എന്നിവരാണ് ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്.

Related News