പുതിയ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുമെന്ന് പ്രതീക്ഷ

  • 27/07/2024


കുവൈത്ത് സിറ്റി: പുതിയ കുവൈത്ത് അന്താരാഷ്ട്ര എയർപോർട്ട് (ടി 2) യാഥാര്‍ത്ഥ്യമാകുന്നതോടെ കുവൈത്ത് ലക്ഷ്യമിടുന്നത് വലിയ കുതിപ്പ്. വ്യോമയാന ഇൻഫ്രാസ്ട്രക്ചറിലെ വലിയ നിക്ഷേപം യാത്രക്കാരുടെ അനുഭവം ഉയർത്തുന്നതിനൊപ്പം സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിവിൽ ഏവിയേഷൻ മേഖലയ്ക്ക് എല്ലാ പിന്തുണയും നൽകുമെന്ന് പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പൽ കാര്യ മന്ത്രിയുമായ ഡോ.നൂറ അൽ മഷാൻ പറഞ്ഞു. 

സാമ്പത്തിക വളർച്ചയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു മൂലക്കല്ലായാണ് എയര്‍പോര്‍ട്ടിനെ കാണുന്നത്. പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന പ്രധാന സർക്കാർ ഏജൻസികളുമായുള്ള പതിവ് കൂടിക്കാഴ്ചയ്ക്ക് ശേഷം സര്‍ക്കാരിന്‍റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കുകയായിരുന്നു. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഷെയ്ഖ് ഹമദ് അൽ മുബാറക്കും വിവിധ സർക്കാർ വകുപ്പുകളുടെ പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ നിർമ്മാണ പുരോഗതി വേഗത്തിലാക്കണമെന്നാണ് തീരുമാനമെടുത്തിട്ടുള്ളത്.

Related News