കെട്ടിട നിയമ ലംഘനങ്ങൾ നടപടിയെടുക്കാൻ കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ പ്രത്യേക പദ്ധതി

  • 28/07/2024


കുവൈത്ത് സിറ്റി: വരും കാലയളവിൽ ടീമിന് നടപ്പിലാക്കാൻ നിരവധി മുൻഗണനകൾ നിശ്ചയിച്ചിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറലുമായി അഫിലിയേറ്റ് ചെയ്ത കേന്ദ്ര ടീമിൻ്റെ തലവൻ യൂസഫ് അൽ ഫജ്ജി. ഈ സ്ഥാനത്തേക്ക് നിയമിതനായതിന് ശേഷമുള്ള തൻ്റെ ആദ്യ പ്രസ്താവനയിൽ ശുചിത്വം, കെട്ടിട ലംഘനങ്ങൾ, സർക്കാർ സ്വത്ത് കയ്യേറൽ, സുരക്ഷ എന്നിവയ്ക്ക് പ്രാധാന്യം കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

നിക്ഷേപ, വാണിജ്യ മേഖലകളിൽ, പ്രത്യേകിച്ച് വൈദ്യുതി ട്രാൻസ്ഫോർമറുകളോടും സർക്കാർ കെട്ടിടങ്ങളുടെ മതിലുകളോടും ചേർന്നുള്ള നിലവിലുള്ള അനധികൃത കയ്യേറ്റങ്ങളിൽ അതിവേ​ഗ നടപടിയുണ്ടാകും. മുനിസിപ്പാലിറ്റി മന്ത്രി നൂറ അൽ മിഷാൻ്റെ നിർദ്ദേശങ്ങളിൽ, വെയർഹൗസുകളായി ഉപയോഗിക്കുന്ന ബേസ്മെൻ്റുകൾ വീണ്ടും തുറക്കുന്നത് സംബന്ധിച്ചുള്ള ഫയലുകളുടെ ജോലി പൂർത്തിയാക്കുക തുടങ്ങിയ വിഷയങ്ങളുണ്ട്. നിയമലംഘകർക്കെതിരെ നടപടിയെടുക്കുന്നതിന് കൃത്യമായി ഒരു പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related News