അമേരിക്കയിൽ ഭീതി പടർത്തി ഹാൻ്റവൈറസ്; കുവൈത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡോ. ഗാനേം അൽ ഹുജൈലൻ

  • 28/07/2024


കുവൈത്ത് സിറ്റി: നാല് പേരുടെ ജീവൻ അപഹരിച്ച ഹാൻ്റവൈറസ് വ്യാപനം മൂലം അമേരിക്കയിൽ ഭീതി പടരുമ്പോൾ കുവൈത്തിന് വൈറസ് അപകടമുണ്ടാക്കില്ലെന്ന് അദാൻ ഹോസ്പിറ്റലിലെ ഇൻ്റേണൽ മെഡിസിൻ ആൻഡ് എപ്പിഡെമിയോളജി കൺസൾട്ടൻ്റ് ഡോ. ഗാനേം അൽ ഹുജൈലൻ സ്ഥിരീകരിച്ചു. വൈറസിൻ്റെ വ്യാപനത്തിൻ്റെ ഹോട്ട്‌സ്‌പോട്ടുകളിൽ നിന്ന് കുവൈത്ത് പൂർണ്ണമായും അകലെയാണ്. ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

എലികൾക്കിടയിൽ വ്യാപകമായ അപകടകരമായ വൈറസാണ് ഹാൻ്റവൈറസ്. എലി മൂത്രം, ഉമിനീർ, മലം എന്നിവയാൽ മലിനമായ വസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നതിലൂടെ മനുഷ്യരിലേക്ക് പകരുന്നതിനാൽ ഇത് കുവൈത്തിൽ പടരുകയോ വിദേശത്ത് നിന്ന് വരുന്ന യാത്രക്കാരിൽ നിന്ന് പകരുകയോ ചെയ്യില്ല. ഇത് വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരില്ല. അതേസമയം, ആഗോള തലത്തിൽ, വൈറസിനെതിരെ ജാഗ്രത പാലിക്കാൻ അമേരിക്കൻ ആരോഗ്യ അധികൃതർ അടിയന്തര മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related News