ഖൈത്താനിൽ സുരക്ഷാ ക്യാമ്പയിൻ; നിരവധി റെസിഡൻസി നിയമലംഘകർ അറസ്റ്റിൽ

  • 28/07/2024


കുവൈത്ത് സിറ്റി: റെസിഡൻസി നിയമലംഘകരെ പിടികൂടുന്നതിനായി ഫർവാനിയ ​ഗവർണറേറ്റിൽ പ്രത്യേക ക്യാമ്പയിൻ. പ്രത്യേക സുരക്ഷാ സേനയുടെ ജനറൽ ഡിപ്പാർട്ട്‌മെൻ്റും റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസിൻ്റെ ജനറൽ ഡിപ്പാർട്ട്‌മെൻ്റും ചേർന്നാണ് ഖൈത്താൻ പ്രദേശത്ത് സുരക്ഷാ ക്യാമ്പയിൻ ആരംഭിച്ചത്. പൊതുമാപ്പ് ഗ്രേസ് പിരീഡ് ഉപയോ​ഗിക്കാതിരുന്ന താമസ നിയമം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. 

സുരക്ഷാ ക്യാമ്പയിനിൽ താമസ നിയമം ലംഘിക്കുന്ന നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കാനും അവരെ രാജ്യത്ത് നിന്ന് നാടുകടത്താനും യോഗ്യതയുള്ള അതോറിറ്റിക്ക് റഫർ ചെയ്യുകയും ചെയ്തു. റെസിഡൻസി നിയമം ലംഘിക്കുന്നവരെയും വാണ്ടഡ് ലിസ്റ്റിലുള്ളവരെയും അറസ്റ്റ് ചെയ്യുന്നതിനായി രാജ്യത്തുടനീളം സുരക്ഷാ ക്യാമ്പയിനുകൾ തുടരുകയാണ് സുരക്ഷാ ഉദ്യോഗസ്ഥരുമായി എല്ലാവരും സഹകരിക്കണെന്നും അധികൃതർ പറഞ്ഞു.

Related News