വേർപിരിഞ്ഞതിന് ശേഷം മുൻ ഭർത്താവിനെതിരെ മന്ത്രവാദം; അമ്മയ്ക്ക് നൽകിയ കുട്ടികളുടെ സംരക്ഷണാവകാശം റദ്ദാക്കി

  • 28/07/2024

 


കുവൈത്ത് സിറ്റി: വേർപിരിഞ്ഞതിന് ശേഷം മുൻ ഭർത്താവിനെതിരെ മന്ത്രവാദം നടത്തിയതായി വെളിപ്പെടുത്തല്‍ വന്നതോടെ നാല് കുട്ടികളുടെ സംരക്ഷണം അമ്മയ്ക്ക് നല്‍കിയത് റദ്ദാക്കി കുടുംബ തർക്ക അപ്പീല്‍ കോടതി. കുട്ടികൾ അമ്മയ്ക്കൊപ്പം താമസിക്കുന്നതിന് പ്രാധാന്യം ഉണ്ടെങ്കിലും ഇത്തരം ഗുരുതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സാഹചര്യത്തില്‍ സംരക്ഷണ അവകാശം റദ്ദാക്കണമെന്നാണ് ഭർത്താവിന്‍റെ അഭിഭാഷകയായ ഹവ്‌റ അൽ ഹബീബ് വാദം ഉന്നയിച്ചു. മന്ത്രവാദിനി ഓഡിയോ, വീഡിയോ തെളിവുകൾ നല്‍കിയത് കേസില്‍ നിര്‍ണായകമായി.

Related News