കുവൈത്തിലെ നാടുകടത്തൽ ജയിലിനുള്ള പുതിയ കെട്ടിടം ഒക്ടോബർ ആദ്യം സജ്ജമാകും

  • 29/07/2024


കുവൈത്ത് സിറ്റി: നാടുകടത്തൽ ജയിലിനുള്ള പുതിയ കെട്ടിടം അടുത്ത ഒക്ടോബർ ആദ്യം സജ്ജമാകും. തൽഹ എന്ന പഴയ ജയിലിൽ നിന്ന് തടവുകാരെ പുതിയ ജയിലിലേക്ക് മാറ്റുന്നതിന് നാടുകടത്തൽ ജയിൽ അഡ്മിനിസ്ട്രേഷൻ ഒരു പദ്ധതി തയ്യാറാക്കും. സുലൈബിയയിലെ ജയിൽ പ്രദേശത്തെ മുൻ ജുവനൈൽ ജയിൽ അഡ്മിനിസ്ട്രേഷൻ കെട്ടിടമാണ് പുതിയ ജയിലായി മാറ്റിയിട്ടുള്ളത്. 

പൂർണമായും നവീകരിച്ച കെട്ടിടത്തിൽ പുരുഷന്മാരുടെ വിഭാഗത്തിൽ 1,500 മുതൽ 2,000 വരെ പേരെ വരെ ഉൾക്കൊള്ളാൻ സംവിധാനമുണ്ട്. സ്ത്രീകളുടെ വിഭാഗത്തിൻ്റെ ശേഷി 500 ആണ്. എയർലൈൻ റിസർവേഷൻ ഓഫീസുകൾ, ഫോറൻസിക് ഓഫീസുകൾ, രണ്ട് സ്ത്രീകളുടെയും പുരുഷന്മാരുടെയും മെഡിക്കൽ ക്ലിനിക്കുകൾ, മാനേജ്മെൻ്റ് ഓഫീസുകൾ, മറ്റ് ചില സേവന ഓഫീസുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

Related News