വ്യാജ സിക്ക് ലീവ് നിർമ്മാണം ; കുവൈത്തിൽ പ്രവാസി അറസ്റ്റിൽ

  • 29/07/2024

 


കുവൈത്ത് സിറ്റി: സിക്ക് ലീവ് ലഭിക്കുന്നതിനായി ചികിത്സയുടെ വിവരങ്ങൾ വ്യാജമായി കെട്ടിച്ചമച്ച് നൽകുന്ന ഒരാൾ അറസ്റ്റിൽ. പണം വാങ്ങി ഇയാൾ വ്യാജ രേഖകൾ ചമച്ച് നൽകുകയായിരുന്നു. വ്യാജ സീലുകളും വ്യാജ മെഡിക്കൽ ഫോമുകളും ഇയാളുടെ കൈവശം കണ്ടെത്തി. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ലൈസൻസിംഗ് ഡിപ്പാർട്ട്‌മെൻ്റ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി പ്രതിയെയും പിടിച്ചെടുത്ത വസ്‌തുക്കളും ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.

Related News