നിരോധിത സംഘത്തിൽ ചേർന്ന രണ്ട് കുവൈത്തികൾക്ക് ശിക്ഷ വിധിച്ചു

  • 29/07/2024


കുവൈത്ത് സിറ്റി: നിരോധിത സംഘത്തിൽ ചേർന്നതിന് രണ്ട് പൗരന്മാർക്ക് ശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. ഒന്നാം പ്രതിക്ക് 17 വർഷം തടവും രണ്ടാമത്തെ പ്രതിക്ക് 12 വർഷം തടവുമാണ് വിധിച്ചത്. മോചിതരായ ശേഷം ആഭ്യന്തര മന്ത്രാലയത്തിൻ്റെ അഞ്ച് വർഷത്തെ മേൽനോട്ട കാലയളവും ഇതിൽ ഉൾപ്പെടുന്നു. പബ്ലിക് പ്രോസിക്യൂഷൻ പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയും പ്രതികൾക്കെതിരെ ഗുരുതരമായ നിരവധി കുറ്റങ്ങൾ ചുമത്തുകയും ചെയ്തു. ദേശീയ താൽപ്പര്യങ്ങൾക്ക് ഹാനികരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, വിദേശ രാജ്യങ്ങൾക്കെതിരെ ശത്രുതാപരമായ പ്രവർത്തനങ്ങൾ നടത്തുക, തീവ്രവാദ സംഘടനയ്ക്ക് ധനസഹായം നൽകുക എന്നിവ കുറ്റങ്ങളിൽ ഉൾപ്പെടുന്നു.

Related News