മുബാറക്കിയ മാർക്കറ്റ് പുനർനിർമ്മാണ പദ്ധതി; 13 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് മന്ത്രി

  • 30/07/2024


കുവൈത്ത് സിറ്റി: മുബാറക്കിയ മാർക്കറ്റ് പുനർനിർമ്മാണ പദ്ധതിയുടെ പ്രവർത്തനങ്ങൾ വേ​ഗത്തിലാക്കുമെന്ന് പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പൽ കാര്യ സഹമന്ത്രിയുമായ ഡോ. നൂറ അൽ മിഷാൻ വ്യക്തമാക്കി. ഇത് 13 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. വോളണ്ടിയർ വർക്ക് സെൻ്റർ മേധാവി ഷെയ്ഖ അംതൽ അൽ അഹ്മദിനൊപ്പം മുബാറക്കിയ മാർക്കറ്റ് പുനർനിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 

മുബാറക്കിയ പുനർനിർമ്മാണ പദ്ധതിയുടെ പ്രവർത്തനങ്ങൾ ബന്ധപ്പെട്ട അതോറിറ്റികളുമായി ഏകോപിപ്പിച്ചാണ് ആരംഭിച്ചത്. കുവൈത്ത് മുനിസിപ്പാലിറ്റി പൊളിക്കലിനും നിർമ്മാണത്തിനും അനുമതി നൽകിയിരുന്നു. അതേസമയം, മുബാറക്കിയ പ്രദേശത്തിൻ്റെ വാസ്തുവിദ്യാ ചരിത്രം എടുത്തുകാട്ടുന്ന ഒരു മ്യൂസിയമാക്കി മാറ്റുന്ന നിരവധി ചരിത്രപരവും പുരാവസ്തുശാസ്ത്രപരവുമായ കെട്ടിടങ്ങൾ ഈ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ടെന്ന് തകർന്ന കെട്ടിടങ്ങളുടെ പുനർനിർമ്മാണ സംഘത്തിൻ്റെ തലവൻ ഹസ്സൻ അൽ കന്ദരി പറഞ്ഞു.

Related News