നിയമലംഘനങ്ങൾക്ക് കടുത്ത പിഴ; പുതിയ ട്രാഫിക് നിയമങ്ങൾ അതിവേ​ഗം നടപ്പാക്കാൻ കുവൈത്ത്

  • 30/07/2024


കുവൈത്ത് സിറ്റി: പുതിയ ട്രാഫിക് നിയമങ്ങൾ നട‌പ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി ആഭ്യന്തര മന്ത്രാലയം മുന്നോട്ട് പോവുകയാണെന്ന് ക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ബ്രിഗേഡിയർ നാസർ ബൗസ്‌ലൈബ്. ട്രാഫിക് നിയമലംഘനങ്ങൾക്ക് കടുത്ത പിഴ ചുമത്തുന്നതാണ് പുതിയ ട്രാഫിക് നിയമങ്ങൾ. അശ്രദ്ധമായി വാഹനനോടിക്കുന്നതിന് 30 ദിനാർ ആയിരുന്ന പിഴ 150 ദിനാറായി മാറും. പുതിയ ട്രാഫിക് നിയമത്തിൽ റെഡ് സി​ഗ്നൽ ലംഘിച്ചാൽ പിഴ 150 ദിനാറാണ്. വാഹനം പിടിച്ചെടുക്കൽ, നിയമലംഘനങ്ങൾ ഉണ്ടായാൽ പോയിൻ്റ് കുറയ്ക്കൽ തുടങ്ങിയ നടപടികളും തുടർന്നുണ്ടാകും. ഗുരുതരമായ ലംഘനങ്ങൾ കാരണം പോയിൻ്റുകൾ നഷ്ടപ്പെടുമ്പോൾ, മന്ത്രാലയം ലൈസൻസ് പിൻവലിക്കുന്നത് അടക്കുള്ള നടപടികളിലേക്ക് ക‌ടക്കുകയും ചെയ്യും.

Related News